Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AKG Bhawan

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ വി​ശ​ദ ച​ർ​ച്ച; സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യു​ള്ള സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ (പി​ബി) യോ​ഗം ഇ​ന്ന് ഡ​ൽ​ഹി​യി​ൽ ചേ​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട റി​പ്പോ​ർ​ട്ടി​ന്‍റെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കു​ക​യാ​ണ് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

കേ​ര​ള​ത്തി​ലെ ക​ന​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തി​നാ​ണെ​ന്നാ​ണ് സം​സ്ഥാ​ന ഘ​ട​കം വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഈ ​നി​ല​പാ​ടി​നോ​ട് ചി​ല പി​ബി അം​ഗ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ വി​യോ​ജി​പ്പു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ. പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​തി​നെ​തി​രെ​യും പി​ബി​യി​ൽ ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മേ, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) തു​ട​ർ​ച്ച​യാ​യി ചോ​ദ്യം ചെ​യ്യു​ന്ന നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തേ​ക്കും. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ഇ​ന്ന​ലെ​ത്ത​ന്നെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up